പന്തളം: കേരള കർഷകസംഘം കുളനട മേഖലാ സമ്മേളനം ഞായറാഴ്ച്ച കുളനട വ്യാപാരഭവനിൽ നടത്തും .രാവിലെ 9 ന് പതാക ഉയർത്തൽ. 10 ന് ഏരിയാ സെക്രട്ടറി എച്ച് അൻസാരി ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിക്കും. മേഖലാ സെക്രട്ടറിപി.ജി.ഭരതരാജൻ പിള്ള റിപ്പോർട്ട് അവതരിപ്പിക്കും.സായിറാം പുഷ്പൻ, സി.ആർ.അജിത്ത്, ശോഭാ രാജൻ, എ.എസ് അനുപ് ,ബിജി ദേവ് എന്നിവർ പ്രസംഗിക്കും.