മല്ലപ്പള്ളി :ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ലിൻസി മോൾ തോമസിനെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ നാലിനെതിരെ ഏഴ് വോട്ടുകൾക്കാണ് വിജയിച്ചത്. എൽ.ഡി.എഫിലെ സി.എസ് ശാനിനിക്ക് നാല് വോട്ടുകളും ലഭിച്ചു. രണ്ട് അംഗങ്ങളുളള ബി.ജെ.പി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. യു.ഡി.എഫ് ധാരണാ പ്രകാരം പ്രസിഡന്റായിരുന്ന പ്രമീള വസന്ത് മാത്യൂ രാജിവച്ചതിനെ തുടർന്നാണ് പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്ഥാനം വനിതാസംവരണമായ പഞ്ചായത്തിൽ യു.ഡി.എഫ് ആദ്യ മൂന്നു വർഷം കോൺഗ്രസിനും അവസാന രണ്ടുവർഷം കേരള കോൺഗ്രസിനുമാണ് പ്രസിഡന്റ് സ്ഥാനം. 13 അംഗ പഞ്ചായത്തിൽ യു.ഡി.എഫ്. ഏഴ്, എൽ.ഡി.എഫ് നാല് , ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.