കുമ്പനാട്: കാളിയാങ്കൽ ഏഴുമാലി കുടുംബാംഗമായ പുളിക്കക്കുഴിയിൽ പുത്തൻവീട്ടിൽ പരേതനായ വർഗീസ് മാമ്മന്റെ മകൻ പി. വി. വർഗീസ് (കുഞ്ഞ് -75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് കുമ്പനാട് ശാലേം മാർത്തോമ്മ പള്ളിയിൽ. മദ്രാസ് എം.ആർ.എഫ്. മുൻ ഉദ്യോഗസ്ഥനാണ്.
ഭാര്യ: തോന്ന്യാമല പാറപാട്ട് കുടുംബാംഗം ലീലാമ്മ. മക്കൾ: ജ്യൂനി, ജിനു (കുവൈറ്റ്). മരുമകൾ: ആശ (മസ്‌കറ്റ്).