കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്.എസ്.എസിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിന് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നോൺ വൊക്കേഷണൽ ടീച്ചർ -കൊമേഴ്സ്, കെമിസ്ട്രി, ഫിസിക്സ് . വൊക്കേഷണൽ ടീച്ചർ-അക്കൗണ്ട്സ് എക്സിക്യൂട്ടീവ് . അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം 22 ന് രാവിലെ 11നും (കൊമേഴ്സ്, ഫിസിക്സ്) ഉച്ചയ്ക്ക് 2 നും (കെമിസ്ട്രി, വൊക്കേഷണൽ ടീച്ചർ-എ.ഇ.) അഭിമുഖത്തിന് സ്കൂൾ മാനേജരുടെ ഓഫീസിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് ഫോൺ 9495114578, 9846854140