പത്തനംതിട്ട: എൻ.എസ്.എസ് മുൻ പ്രസിഡന്റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. തുടർച്ചയായി നാല് തവണ എൻ.എസ്.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പൊതുരംഗത്തെ സൗമ്യസാന്നിദ്ധ്യമായിരുന്നെന്ന് അദ്ദേഹം പറ‌ഞ്ഞു.