
അടൂർ : സി. പി. ഐ മൂന്നാളം കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ്. എസ്. എൽ. സി, പ്ളസ് ടു വിജയികളെ ആദരിച്ചു. വാർഡ് കൗൺസിലർ അനിതാദേവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം നഗരസഭാ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങൾ മുൻ കൗൺസിലർ പ്രശാന്ത് ചന്ദ്രൻപിള്ള വിതരണം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബേബി, എൻ. കെ. ചന്ദ്രൻപിള്ള, ആർ. രാജൻ, ബിജുകുമാർ, ശ്രീകുമാർ, ബ്രാഞ്ച് സെക്രട്ടറി ജ്യോതിബാസു, ജോൺ സി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.