റാന്നി: മുഖ്യമന്ത്രിയക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം നൽകിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ്‌വൈസ് പ്രസിഡന്റ്‌കെ.എസ് ശബരിനാഥിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി റാന്നി ഇട്ടിയപാറയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രവീൺ രാജ് രാമൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സിബി താഴത്തില്ലത് മുഖ്യ പ്രഭാഷണം നടത്തി.അനിയൻ വളയനാട്ടു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയ് തോപ്പിൽ. ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, അരവിന്ദ് വെട്ടിക്കൽ. ഉദയൻ സി.എം.അബിനു, ജെഫിൻ പെരുമ്പെട്ടി, ടോണി ചെറുവഴക്കൂന്നേൽ, അൻവർ ഷാ.ഷിജോ ചേന്നമല, നിഷാദ് മടത്തുംമുറി, സുമിത് കണ്ണങ്കര, ബിനോജ് ചിറയ്ക്കൽ, സുനിൽ കിഴക്കേചരുവിൽ, സനോജ് കൊറ്റനാട്, സനൽ യമുന, ഫെബിൻ ഈശോ, വിഷ്‌ണു, സച്ചിൻ സജീവ്, സുജിൻ ജോൺ എന്നിവർ സംസാരിച്ചു.