obit-
പുരുഷോത്തമൻ

റാന്നി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുനാട് കക്കാട് രാജേഷ് ഭവനിൽ പുരുഷോത്തമൻ (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ പൂവത്തുംമൂടിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ രാജമ്മ, മക്കൾ രാജേഷ്, രജിത, രഞ്ജിത്