മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലും കുന്നന്താനം വ്യവസായ മേഖലയിലേക്കും നിരന്തരമായി ഉണ്ടാവുന്ന വൈദ്യുതി തടസത്തിലും കെ.എസ്.ഇ.ബി വൈദ്യുതി വിലവർദ്ധനവിനെതിരെയും സംസ്ഥാന ചെറുകിട വ്യവസായി അസോസിയേഷന്റെ നേതൃത്വത്തിൽ 22ന് രാവിലെ 11 മുതൽ മല്ലപ്പള്ളി വൈദ്യുതി ഓഫീസിന്റെ മുന്നിൽ പ്രതിഷേധ ധർണ നടത്തും. താലൂക്ക് പ്രസിഡന്റ് പ്രദീപ് ചന്ദ്, ജില്ലാ പ്രസിഡന്റ് മോർലി ജോസഫ്, സെക്രട്ടറി സിജി ആന്റണി, താലൂക്ക് സെക്രട്ടറി സുമൻ പി.എം, സ്റ്റേറ്റ് അംഗം ബെന്നി പാറയിൽ,അലക്സാണ്ടർ പ്രാക്കുഴി, അജോ ജോസഫ്, മറ്റു വ്യവസായിക പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.