agriculture
സർവ ശിക്ഷാ കേരള ജില്ലാതലത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ നടപ്പിലാക്കുന്ന ജൈവ കൃഷിയുടെ ഉദ്ഘാടനം കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി പുഷ്പവല്ലി ഉദ്ഘാടനം ചെയ്യുന്നു

കോന്നി: സർവ ശിക്ഷാ കേരള ജില്ലാതലത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ നടപ്പിലാക്കുന്ന ജൈവ കൃഷിയുടെ ഉദ്ഘാടനം കോന്നി ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ കലഞ്ഞൂരിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിബി ഐസക്ക്, ഷാൻ ഹുസൈൻ, ബി.ആർ.സി പരിശീലകരായ എസ് ജയന്തി, മൈമൂന എം.ഹനീഫ, സ്പഷ്യൽ എഡ്യുക്കേറ്റർ ഏ.വി ബിന്ദു, മനു.എം നായർ, ഇന്ദുലേഖ എന്നിവർ പ്രസംഗിച്ചു.