ചെങ്ങന്നൂർ: പ്രമുഖ എഴുത്തുകാരനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ 86-ാമത് ജന്മവാർഷികദിനമായ 22ന് ലോക് താന്ത്രിക് ജനതാദൾ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഗീയവിരുദ്ധദിനമായി ആചരിക്കും. മതേതര റിപ്പബ്ലിക്കിനെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് 3ന് നടക്കുന്ന സെമിനാർ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ മുഖ്യപ്രഭാഷണം നടത്തും. പാർട്ടി ജില്ലാ പ്രസിഡന്റ് ജി.ശശിധരപ്പണിക്കർ അദ്ധ്യക്ഷതവഹിക്കും.