ചെങ്ങന്നൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആലപ്പുഴ ജില്ലാ കൺവെൻഷൻ 22ന് വൈകിട്ട് 6മുതൽ ആലപ്പുഴ ഐ.എം.എ ഹാളിൽ നടക്കും. മന്ത്രി പി. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവേൽ കോശി മുഖ്യ പ്രഭാഷണം നടത്തും. എം.എൽ.എ മാരായ സജി ചെറിയാൻ, പി.പി ചിത്തരഞ്ജൻ, എച്ച്. സലാം, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, ദേശീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ.മാർത്താണ്ട പിള്ള, സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ എന്നിവർ പങ്കെടുക്കും. ഇന്ത്യയിലാദ്യമായാണ് ജില്ലാ തലത്തിൽ ഐ.എം.എ നേതൃത്വത്തിൽ കൺവെൻഷൻ നടക്കുന്നത്. ആശുപത്രികൾക്ക് നേരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾ, ചെറുകിട ആശുപത്രികൾ നേരിടുന്ന പ്രതിസന്ധികൾ, ഡോക്ടർമാർക്കെതിരെയുള്ള അനാവശ്യ നടപടികൾ, സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ നിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ സമ്മേളം ചർച്ച ചെയ്യുമെന്ന് ഡോ.കെ ജയകൃഷ്ണൻ, ഡോ.ഷേർലി, ജില്ല കമ്മിറ്റി ചെയർമാൻ ഡോ.എ പി മുഹമ്മദ്, കൺവീനർ ഡോ.ഉമ്മൻ വർഗീസ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.അരുൺ, ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ.മദനമോഹൻ നായർ, ഡോ.കെ ജയകൃഷ്ണൻ, ഡോ.ഷേർളി ഫിലിപ്പ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.