sndp
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ ഓതറ മേഖലയിലെ ശാഖകളുടെ സംയുക്ത ചതയദിനാഘോഷത്തിന്റെ ആലോചനയോഗം യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ ഓതറ മേഖലയിലെ നാലു ശാഖായോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംയുക്ത ചതയ ദിനാഘോഷത്തിന്റെ ആലോചനയോഗം നടത്തി. എസ്.എൻ.ഡി.പി.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ മനോജ് ഗോപാൽ, സരസൻ ഓതറ, രവീന്ദ്രൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ എന്നിവർ പ്രസംഗിച്ചു. ശാഖായോഗം ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.