ചെന്നീർക്കര: ആന്റോ ആന്റണിയുടെ എം.പിയുടെ ഫണ്ടുപയോഗിച്ച് മാത്തൂർ, മുറിപ്പാറ എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുമതി നിഷേധിച്ച പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച യു.ഡി.എഫ് അംഗം വി.രാമചന്ദ്രൻ നായരുടെ വീടാക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ഡി.സി.സി മുൻ പ്രസിഡന്റ് പി.മോഹൻരാജ് ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സുനിൽ എസ്.ലാൽ, ബോധേശ്വരപ്പണിക്കർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.കെ പുരുഷോത്തമൻ, മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.