21-micro-iti
സന്നദ്ധ രക്തദാന ക്യാമ്പ് പത്തനംതിട്ട ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ:പ്രെറ്റി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പന്തളം മൈക്രോ ഐ.ടി.ഐയിലെ എൻ. എസ്. എസ്. ആർ. ആർ. സി യുണിറ്റ്, കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. മൈക്രോ ഗ്രൂപ്പ് ലീഗൽ അഡ്വൈസർ അഡ്വ. കെ പ്രതാപന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പത്തനംതിട്ട ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രെറ്റി സക്കറിയ ജോർജ് ഉദ്ഘാടനം ചെയ്തു. മൈക്രോ ഗ്രൂപ്പ് ചെയർമാൻ ടി. ഡി വിജയകുമാർ,ജോൺ തുണ്ടിൽ, ആകർഷ് രാജേന്ദ്രൻ, പ്രണവ് , ജ്യോതികൃഷ്ണ എന്നിവർ പ്രസംഗിച്ചു.