വള്ളിക്കോട്: മുഴുവൻ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള ജലജീവൻ മിഷൻ വള്ളിക്കോട് പഞ്ചായത്തിൽ തുടങ്ങി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വാട്ടർ അതോറിറ്റി മെമ്പർ സെക്രട്ടറി തുളസീധരൻ ക്ളാസെടുത്തു. കോന്നി ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ അനിൽ കുമാർ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർലി, മെമ്പർ പ്രസന്ന രാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സോജി.പി.ജോൺ, എം.പി. ജോസ്, ഗീതാ കുമാരി, ജി. സുഭാഷ്, എം.വി. സുധാകരൻ എന്നിവർ പ്രസംഗിച്ചു.