താഴൂർ : താഴൂർ ഭഗവതി ക്ഷേത്രത്തിലെ ശ്രീഭദ്രാ മതപാഠശാലയുടെ നേതൃത്വത്തിൽ രാമായണ പഠന ക്ളാസ് തുടങ്ങി. രാമായണ മാസാചരണവുമായി ബന്ധപ്പെട്ട കഥകളും കഥാതത്വങ്ങളും ക്ളാസിൽ വിശദീകരിക്കും. ഞായറാഴ്ചകളിൽ നടക്കുന്ന ക്ളാസിന് സുദർശനൻ നായർ നേത്വതം നൽകും.