അടൂർ : ജനറൽ ആശുപത്രിയിലെ ട്രോമാ കെയർ സംവിധാനം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാത്തതിനെതിരെ കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി മനുഷ്യാവകാശ കമ്മിഷന് പരാതി . ട്രോമാ കെയർ പ്രവർത്തിക്കാത്തതു നിമിത്തം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ മദ്ധ്യേ നിരവധി പേർ മരിച്ച സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതെന്ന് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അറിയിച്ചു.