തിരുവല്ല: തന്ത്രിമണ്ഡല വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ വാസ്തു പ്രവേശിക കോഴ്സ് 24ന് ആരംഭിക്കും. വാസ്തു ക്ലാസിന്റെ ഉദ്ഘാടനം രാവിലെ 10.30ന് തന്ത്രിമണ്ഡലം സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ആർ.നമ്പൂതിരി നിർവഹിക്കും, വിദ്യാപീഠം ചെയർമാൻ കെ.പി.വിഷ്ണുനമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. തന്ത്രിമണ്ഡലം ജനറൽസെക്രട്ടറി എസ്.രാധാകൃഷ്ണൻ പോറ്റി മുഖ്യപ്രഭാഷണം നടത്തും. വൈസ് ചെയർമാൻ ഡോ.ദിലീപ് നാരായണൻ നമ്പൂതിരി, ട്രഷറർ എസ്.ഗണപതി പോറ്റി, സി.ആർ.ഒ. പുരുഷോത്തമൻ നമ്പൂതിരി,ജോ.സെക്രട്ടറി മഹാദേവൻ പോറ്റി,വിദ്യാപീഠം വാസ്തുവിഭാഗം മേധാവി പങ്കജകേശവം ഓമനക്കുട്ടൻ, നിർവാഹക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. വാസ്തു പ്രവേശിക കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്നവർ 9447008599 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് തന്ത്രിമണ്ഡല വിദ്യാപീഠം ജനറൽസെക്രട്ടറി വാഴയിൽമഠം എസ്.വിഷ്ണു നമ്പൂതിരി അറിയിച്ചു.