award
തൃപ്പൂണിത്തുറ പി.ഡി. സൈഗാളിന് നാരദവീണാ പുരസ്കാരം കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ ജി.പൗലോസ് സമ്മാനിക്കുന്നു

തിരുവല്ല: അഞ്ഞൂറിലധികം ഗാനങ്ങൾക്ക് ഈണം പകർന്ന സംഗീത സംവിധായകനും ഗായകനുമായ തൃപ്പൂണിത്തുറ പി.ഡി. സൈഗാളിന് നാരദവീണാ പുരസ്കാരം നൽകി. കൂത്തമ്പലത്തിൽ നടന്ന അമ്പതു പാട്ടാഘോഷവേദിയിൽ കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ ജി.പൗലോസ് പുരസ്കാരവും 25000 രൂപയുടെ ചെക്കും കൈമാറി. എം.ചന്ദ്രശേഖരമേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.ആർ.എസ്.മേനോൻ,എം.എസ്.വിനോദ്, ആർ.പ്രേംകുമാർ,കവി പി.രമേശൻ നായർ,കവിയും റേഡിയോ അവതാരകനുമായ സുമേഷ് ചുങ്കപ്പാറ, രമേശ് വർമ്മ എന്നിവർ പ്രസംഗിച്ചു.സുദർശനം മെലഡീസ് നിർമ്മിച്ച് ഡോ.ബി.ജി. ഗോകുലൻ രചന നിർവഹിച്ച എൻ തോഴനീശൻ പൂർണത്രയീശൻ, ഗുരുതി, ശ്രീശബരീശ ഹരേ, ചക്രപുരം ശ്രീവല്ലഭം, മൗനാനുരാഗം തുടങ്ങിയ സംഗീത ആൽബങ്ങൾക്ക് ആറുമാസം കൊണ്ട് സൈഗാൾ സംഗീത സംവിധാനം നിർവഹിച്ചു.