റാന്നി: ജനറേറ്ററിൽ നിന്ന് ഷോക്കേറ്റ് വെൽഡിംഗ് തൊഴിലാളി മരിച്ചു. ചെറുകുളഞ്ഞി കാഞ്ഞിരക്കാട്ട് പരേതനായ ശശികുമാറിന്റെയും ശാന്തമ്മയുടെ മകൻ അജികുമാർ (37) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ വടശേരിക്കര ഒളികല്ല് റോഡിൽ അങ്കണവാടിക്ക് സമീപത്ത് വച്ചാണ് ഷോക്കേറ്റത്. ജൽ ജീവൻമിഷന്റെ പൈപ്പ് ഇടുന്നതിനായി വെൽഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. ഭാര്യ: മാളു.