ente-keralam-winners
എന്റെ കേരളം പ്രദർശന വിപണനമേളയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർക്കായി നടത്തിയ മത്സരങ്ങളിലെ വിജയികൾ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർക്കൊപ്പം.

പത്തനംതിട്ട: എന്റെ കേരളം പ്രദർശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ നിർവഹിച്ചു. .
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ച് മാദ്ധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾ: മികച്ച വാർത്താചിത്രം: ഒന്നാംസ്ഥാനം ജയകൃഷ്ണൻ ഓമല്ലൂർ(ഫോട്ടോഗ്രാഫർ, ദേശാഭിമാനി, പത്തനംതിട്ട). മികച്ച അച്ചടി മാദ്ധ്യമ റിപ്പോർട്ട്: ഒന്നാംസ്ഥാനം ബിനിയ ബാബു, (റിപ്പോർട്ടർ, കേരള കൗമുദി, പത്തനംതിട്ട.) മികച്ച ദൃശ്യമാദ്ധ്യമ റിപ്പോർട്ട്: ഒന്നാംസ്ഥാനം ബിദിൻ എം. ദാസ്,(റിപ്പോർട്ടർ, ഏഷ്യാനെറ്റ് ന്യൂസ്, പത്തനംതിട്ട) രണ്ടാം സ്ഥാനം: എസ്. ശ്യാംകുമാർ (റിപ്പോർട്ടർ, 24 ന്യൂസ്, പത്തനംതിട്ട) മൂന്നാംസ്ഥാനം: എം.ജെ. പ്രസാദ് (റിപ്പോർട്ടർ, എ.സി.വി ന്യൂസ്, പത്തനംതിട്ട. ) മികച്ച വീഡിയോ കവറേജ്: ഒന്നാംസ്ഥാനം: എസ്. പ്രദീപ് (കാമറാമാൻ, എ.സി.വി ന്യൂസ്, പത്തനംതിട്ട ) . ജില്ലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന, ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ (പൊതുവിഭാഗം) ഒന്നാംസ്ഥാനം ജയകൃഷ്ണൻ ഓമല്ലൂർ, (ഫോട്ടോഗ്രാഫർ, ദേശാഭിമാനി, പത്തനംതിട്ട) രണ്ടാംസ്ഥാനം: ടി.ആർ. ജോബിൻ, മൂന്നാംസ്ഥാനം: വി. രാജേന്ദ്രൻ,
വിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ച് വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ യുപി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ആസ്വാദന കുറിപ്പ് തയാറാക്കുന്ന മത്സരത്തിൽ ഹെസ്‌കൂൾ വിഭാഗത്തിലെ വിജയികൾ: ഒന്നാംസ്ഥാനം: ദേവിക സന്തോഷ്, ജിഎച്ച്എസ് കോഴഞ്ചേരി. രണ്ടാം സ്ഥാനം: ആൻ സാറാ തോമസ്, സെന്റ് ജോർജ് ആശ്രമം എച്ച്എസ്, ചായലോട്. മൂന്നാംസ്ഥാനം: ദേവ് നാരായണൻ, പിഎച്ച്എസ്എസ്, കുളനട, ജി. പാർവതി, എസ് സി എച്ച് എസ് എസ് റാന്നി.
യുപി വിഭാഗത്തിൽ ഒന്നാംസ്ഥാനം: ടി. അനുപ്രിയ, ജിയുപിഎസ് റാന്നി വൈക്കം. രണ്ടാംസ്ഥാനം: ജെ. ഗൗരികൃഷ്ണ, ജിയുപിഎസ് തെങ്ങമം. മൂന്നാംസ്ഥാനം: നിരഞ്ജന, എഎംഎംഎച്ച്എസ്എസ്, ഇടയാറന്മുള, ഷോൺ എബ്രഹാം, ജിയുപിഎസ് കോഴഞ്ചേരി ഈസ്റ്റ്.