റാന്നി:വടശേരിക്കര ശ്രീഅയ്യപ്പ മെഡിക്കൽ കോളേജ് ആൻഡ് റിസേർച്ച് ഫൗണ്ടേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. ജനറൽ മെഡിസിൻ , ജനറൽ സർജറി, ഇ.എൻ.ടി, ഗൈനക്കോളജി,പൾമനോളജി,പീഡിയാട്രിക്സ്, പീഡിയാട്രിക്സ് കാർഡിയോളജി, നൈഫ്രോളജി, സൈക്രാട്രി, ദന്തൽ, എന്നീ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. അർഹരായവർക്ക് രോഗ നിർണയവും സൗജന്യ കൺസൾട്ടേഷനും (കുറഞ്ഞ നിരക്കിൽ മരുന്നുകൾ, കൺസ്യൂമബിൾസ് ) ലഭിക്കും.വിദഗ്ദ്ധ ഡോക്ടർ മാരുടെ സേവനം ലഭിക്കും.. ക്യാമ്പിലേക്ക് ആശുപത്രി അധികൃതർ വടശ്ശേരിക്കര മനോരമ ജംഗ്ഷനിൽ നിന്ന് ദിവസവും രാവിലെ ഒമ്പതിനും, പതിനൊന്നിനും ഉച്ചക്ക് ഒരുമണിക്കും വാഹന സൗകര്യവും ഒരുക്കുന്നുണ്ട്.