പ​ന്ത​ളം: പു​ലി​യു​ടെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള കാ​ട്ടു​പൂ​ച്ച​യെ ക​ണ്ട​ത് ഭീതിപരത്തി. ചൊ​വ്വാ​ഴ്​ച രാ​ത്രി​യോ​ടെ ​മ​ന്നം ആ​യുർ​വേ​ദ കോ​ളേ​ജി​ന് സ​മീ​പ​മു​ള ചേ​രി​ക്കൽ ഭാ​ഗ​ത്താ​ണ് കാ​ട്ടു​പൂ​ച്ച​യെ പ​രി​സ​ര​വാ​സി​കൾ ക​ണ്ട​ത്, പ്ര​ത്യേ​ക ശ​ബ്ദ​ത്തോ​ടു​കൂ​ടി ചീ​റി​പ്പാ​യു​ന്ന കാ​ട്ടു​പൂ​ച്ച​യെ ക​ണ്ട് പരിഭ്രാന്തരായ നാ​ട്ടു​കാർ തെ​ര​ച്ചിൽ ന​ട​ത്തി​യെ​ങ്കി​ലും പിന്നീട് കണ്ടില്ല. വി​ശാ​ല​മാ​യ ക​രി​ങ്ങാ​ലി പു​ഞ്ച​ക്ക​രി​കി​ലാ​ണ് ഏ​ക്ക​റു​ക​ണ​ക്കി​ന് കാ​ടു​മൂ​ടി കിടക്കുന്ന ഈ പ്ര​ദേ​ശം. ഇ​ത്ത​ര​ത്തിൽ ഒ​രു ജീ​വി​യെ ക​ണ്ട​താ​യി ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് റാ​ന്നി ഫോ​റ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​തർ അ​റി​യി​ച്ചു.