പന്തളം : കുളത്തിൽ വീണ യുവാവിനെ കാണാതായി . മങ്ങാരം നാലു തുണ്ടത്ത് തെക്കേതിൽ ഷിജു ജോർജ് (40) നെയാണ് കാണാതായത്, തോന്നല്ലൂർ ഭുവനശ്ശേരി ഭാഗത്തെ ആമപ്പുറത്ത് കുളത്തിലാണ് ബുധനാഴ്ച വൈകുന്നേരം ആറരയോടെ വീണത്. മീൻ പിടിക്കാൻ ഇറങ്ങിയതാണെന്ന് കരുതുന്നു. ഫയർഫോഴ്‌സ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.