മല്ലപ്പള്ളി : കുന്നന്താനം ഏലിയാസ് കവല - വെള്ളാംപൊയ്ക റോഡിലെ ഒട്ടിയക്കുഴിയിലെ ഇടുങ്ങിയ കലുങ്ക് വാഹനയാത്രക്കാർക്ക് അപകടഭീഷണിയായി. റോഡിന് ഇവിടെ എസ് ആകൃതി വളവാണ്. ഇറക്കമുള്ള ഭാഗമാണ് ഇവിടം. വർഷങ്ങൾ പഴക്കമുള്ള കലുങ്കാണിത്. വശങ്ങളിലെ കരിങ്കൽ ഭിത്തികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. മഠത്തിക്കാവ് ക്ഷേത്രപ്പടിയിൽ നിന്നുള്ള റോഡ് ചേരുന്നത് കലുങ്കിനോട് ചേർന്നാണ് . റോഡിൽ നിന്ന് വീതികുറഞ്ഞ കലുങ്കിലേക്ക് വാഹനയാത്രക്കാർ പ്രവേശിക്കുന്നത് ഭീതിയോടെയാണ്. കലുങ്ക് ഉയർച്ചയിലായതിനാൽ വശങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ശരിയായി കാണാനും സാധിക്കില്ല.