മല്ലപ്പള്ളി : കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായ ബി.ജെ.പിയിലെ ഇന്ദു. ജി.നായർക്കെതിരെയുള്ള അവിശ്വാസം പാസായി.സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ എൽ.ഡി.എഫ് അംഗങ്ങളായ ഉഷാഗോപി , റോബി ഏബ്രഹാം എന്നിവരാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തത്. ആദ്യംസമിതിയുടെ അദ്ധ്യക്ഷനായിരുന്ന പ്രകാശ് പി സാം പഞ്ചായത്ത് പ്രസിഡന്റായതിനെ തുടർന്ന് രാജിവച്ചിരുന്നു. ഒഴിവിലേക്ക് എൽ.ഡി.എഫിനും ബി.ജെ.പിക്കും ഓരോ അംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് നറുക്കെടുപ്പിലൂടെ ബി.ജെ.പി അംഗം അദ്ധ്യക്ഷയായി.പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ അംഗംവിജയിച്ചതോടെ കമ്മിറ്റിയിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമായി.തുടർന്നാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി ദാസ് വരണാധികാരിയായിരുന്നു.