കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിൽ എന്റെ കൗമുദി പദ്ധതിക്ക് തുടക്കമായി. കോന്നി ഇലഞ്ഞിക്കൽ തുളസിദാസ്‌ ഫൗണ്ടേഷന് വേണ്ടി മുകേഷ് ദാസാണ് പദ്ധതി സ്പോൺസർ ചെയ്തത്. സ്കൂൾ മാനേജരും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ.പദ്മകുമാറും യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാറും ചേർന്ന് പ്രിൻസിപ്പൽ സിന്ധു പവിത്രന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. മുകേഷ് ദാസ് ഇലഞ്ഞിക്കൽ , സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് ചിറ്റിലക്കാട്, സ്കൂൾ ഡയറക്ടർ ബോർഡ് മെമ്പർ കെ.ആർ.സലീലനാഥ്, കേരളകൗമുദി ലേഖകൻ മനോജ് സുകുമാരൻ, സർക്കുലേഷൻ എക്സിക്യൂട്ടീവ് ജസ്റ്റിൻ ജോൺ, അദ്ധ്യാപകരായ ബിന്ദു.പി, രജിത കെ.ആർ, രമ്യശശി, സുബിത, ഓഫീസ് സ്റ്റാഫ് ബിനീഷ്.ജി, ഷീബ സി.ആർ തുടങ്ങിയവർ പങ്കെടുത്തു.