school-
പണി പൂർത്തിയായ സ്കൂൾ കെട്ടിടം

റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അത്യാധുനിക നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 26ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും.ഹൈടെക് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരനും,മൊമെന്റോകളുടെ വിതരണം മുൻ എം.എൽ.എ രാജു എബ്രഹാമും നിർവഹിക്കും.കിഫ്ബി പദ്ധതിയിൽ 3.27 കോടി രൂപ മുതൽ മുടക്കിൽ മൂന്ന് നിലകളായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മുഴുവൻ ജോലികളും പൂർത്തിയായിരുന്നു.ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ജെസി അലക്‌സ്,നാറാണംമൂഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ,ബ്ലോക്കു പഞ്ചായത്തംഗം ഗ്രേസി തോമസ്,എസ്.ആർ സന്തോഷ് കുമാർ,ജോർജ് ജോസഫ്,എംശ്രീജിത്ത്, പി.കെ കമലാസനൻ,ജ്യോതി ശ്രീനിവാസ്,ടി.പി ഗോപി,കെ.കെ രാജീവ്,ആശാറാണി,ബിനീഷ് ഫിലിപ്പ്,പ്രമോദ് ഉണ്ണികൃഷ്ണൻ,പി.സി ഏബ്രഹാം,എൽ.എം മോഹനൻ പിള്ള എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ ജെസി അലക്‌സ്( ചെയപേഴ്‌സൻ), എം.വി പ്രസന്നകുമാർ(ജനറൽ കൺവീനർ).