off

കോന്നി : ചെങ്ങറ സമരഭൂമിയിലെ താമസക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിൽ ചെങ്ങറ സമരഭൂമിയിൽ നിന്ന് കോന്നി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. കോന്നി മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടന്ന ധർണ്ണ മുൻ പ്ളാനിംഗ് ബോർഡ് മെമ്പർ സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. ചെങ്ങറ സമര സഹായസമിതി ചെയർമാൻ എസ്.രാജീവൻ, സാധുജന വിമോചന സംയുക്ത വേദി പ്രസിഡന്റ് കെ.എസ്.ഗോപി, സെക്രട്ടറി ബേബി ചെരിപ്പിട്ടകാവ് എന്നിവർ പ്രസംഗിച്ചു.