ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി മഹാകവി കുമാരനാശാന്റെ 150ാമത് ജന്മവാർഷിക ആഘോഷങ്ങൾ ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ നടത്താൻ എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ .യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചതായി യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 27 ന് രാവിലെ 10ന് യൂണിയൻ ബിൽഡിംഗിലെ സരസകവി മൂലൂർ സ്മാരകഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ആത്മീയ പ്രഭാഷകൻ ഡോ.എം.എം.ബഷീർ നിർവഹിക്കും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി,മോഹനൻ കൊഴുവല്ലൂർ, എം.പി.സുരേഷ് വല്ലന, അനിൽ കണ്ണാടി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ,കോർഡിനേറ്റർ ശ്രീകല സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ്‌ ദേവദാസ് രവീന്ദ്രൻ, സെക്രട്ടറി രാഹുൽരാജ്, വൈദികയോഗം യൂണിയൻ ചെയർമാൻ സൈജു പി.സോമൻ, കൺവീനർ ജയദേവൻ, ധർമ്മസേന യൂണിയൻ കോർഡിനേറ്റർ വിജിൻ രാജ്, സൈബർസേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും വൈസ് ചെയർമാൻ രാഖേഷ് പി.ആർ. നന്ദിയും പറയും.
സിമ്പോസിയങ്ങൾ, കവിയരങ്ങ്, ആശാൻ കൃതികളെ ആസ്പദമാക്കിയുള്ള അക്ഷരശ്ലോക മത്സരം, ചർച്ചകൾ, യുവകവികളെ ആദരിക്കൽ, സാഹിത്യസമ്മേളനം, കലോത്സവം ഉൾപ്പെടെ വിവിധങ്ങളായ പരിപാടികൾ യൂണിയൻ തലത്തിലും ശാഖാ തലത്തിലും സംഘടിപ്പിക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു.