തിരുവല്ല: പൊതുമരാമത്ത് തിരുവല്ല സെക്ഷന്റെ പരിധിയിലെ കൃഷ്ണപാദം റോഡിൽ കൃഷണപാദം പാലത്തിനും പെരിങ്ങര ജംഗ്ഷനും ഇടയിലുള്ള ഭാഗത്ത് ഇന്റർലോക്ക് വിരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ആഗസ്റ്റ് 5 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാത സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.