2
ഉമ്മർ റാവുത്തർ

മല്ലപ്പള്ളി : കോട്ടാങ്ങലിൽ കോൺക്രീറ്റ് മിക്സർ ലോറി ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ചുങ്കപ്പാറ കല്ലുകൊമ്പിൽ ഉമ്മർ (ഉമ്മർ കുട്ടി 73) ആണ് മരിച്ചത്. കോട്ടാങ്ങൽ പാടി മൺറോഡിൽ പുത്തൂർ പടിയിൽ ഇന്നലെ രാവിലെ 11 നാണ് അപകടം . ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്നു വാഹനങ്ങൾ . ഓവർടേക്ക് ചെയ്യാൻ ലോറി ശ്രമിക്കവെ ബൈക്കിൽ തട്ടുകയായിരുന്നു . അടിയിൽപ്പെട്ട ഉമ്മറിന്റെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. പെരുമ്പെട്ടിയിൽ നിന്ന് പൊലീസെത്തിയാണ് മൃതദേഹം മാറ്റിയത്. സംസ്‌കാരം നടത്തി. ഭാര്യ പെരുമ്പെട്ടി ആനക്കുഴിയിൽ കുടുംബാംഗം സുബൈദ ബീവി, മക്കൾ റെസിയ, ഹസിന, ഉക്കാഷ്. മരുമക്കൾ നൗഷാദ്, ഇല്യാസ്, സബിന .