sv
കശുമാവിൻ തൈ വിതരണം കോന്നി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: കോന്നി കാർഷിക വികസന ബാങ്കും സംസ്ഥാന സർക്കാരിന്റെ കശുമാവ് വികസന ഏജൻസിയും സംയുക്തമായി കോന്നി താലൂക്കിൽ 3000 മുന്തിയ ഇനം കശുമാവിൻ തൈകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ ഉദ്ഘാടനംചെയ്തു. കശുമാവ് വികസന ഏജൻസി മേഖല കോർഡിനേറ്റർ സുഭാഷ്, ബാങ്ക് ഭരണസമിതി അംഗം എ. സലീം, ബാങ്ക് സെക്രട്ടറി ജേക്കബ് സക്കറിയ എന്നിവർ പ്രസംഗിച്ചു.