
പത്തനംതിട്ട: ആഗസ്റ്റ് 5,6,7, തീയതികളിൽ കോഴഞ്ചേരിയിൽ നടക്കുന്ന കെ.എസ്.യു ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മല്ലപ്പള്ളി വട്ടശ്ശേരി പ്ലാസയിൽ ഇന്ന് രാവിലെ 10.30ന് സെമിനാർ സംഘടിപ്പിക്കും. ഭരണഘടനയുടെ അന്തസത്ത എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയ വേദിയിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
സെമിനാറിനു ശേഷം കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുക്കും.