22-sinil-mundappalli
എസ്എൻഡിപി യോഗം പന്തളം യൂണിയനിലെ മുട്ടംതുമ്പമൺ ശാഖായോഗത്തിന്റെ പത്താമത് പഞ്ചലോഹ ഗുരുദേവ പ്രതിഷ്ഠയുടെ വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ വാസവൻ യൂണിയൻ കൗൺസിലർ എസ് ആദർശ് ശാഖ സെക്രട്ടറിഅഖിൽ വി.ദേവൻ, പവിത്രൻ തുമ്പമൺ, സദാനന്ദൻ എന്നിവർ സമീപം

പന്തളം: എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ മുട്ടം തുമ്പമൺ ശാഖായോഗത്തിലെ പത്താമത് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു . ശാഖാ പ്രസിഡന്റ് എം.ഡി ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി .കെ വാസവൻ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം നിർവഹിച്ചു . യൂണിയൻ കൗൺസിലർ എസ് .ആദർശ് , ശാഖാ സെക്രട്ടറി അഖിൽ .വി.ദേവൻ എം. എൻ.ശ്രീനിവാസൻ , പവിത്രൻ തുമ്പമൺ ,സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. ഗുരുക്ഷേത്രത്തിൽ ഗണപതിഹോമം, അഭിഷേകം ,ഉഷപൂജ ,നവക പഞ്ചഗവ്യ കലശ പൂജ, കലശാഭിഷേകം ഉച്ചപൂജ ,ഗുരുപ്രസാദ വിതരണം ദീപാർപ്പണം എന്നീ ചടങ്ങുകളും നടന്നു.