nakulan
പ്രതി നകുലൻ

പത്തനംതിട്ട : പോക്സോ കേസിലെ പ്രതിക്ക് 35 വർഷം തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ കോടതി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 2019 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പന്തളം കീരുകുഴി തകര മലങ്കുറ്റിയിൽ നകുലനെയാണ് വിവിധ വകുപ്പുകളിലായി 35 വർഷം തടവിന് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്. ശ്രീരാജ് ശിക്ഷിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കിരൺ രാജ് ഹാജരായി.