22-sob-shiju-george
ഷിജു ജോർജ്

പന്തളം : കുളത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മങ്ങാരം നാലുതുണ്ടിൽ തെക്കേതിൽ പരേതനായ ജോർജിന്റെ മകൻ ഷിജു ജോർജ് (42) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറരയോടെ തോന്നല്ലൂർ ആമപ്പുറത്ത് കുളത്തിൽ വീണ് ഷിജുവിനെ കാണാതായിരുന്നു. കൂട്ടുകാരോടൊപ്പം മീൻ പിടിക്കുന്നതിന് പോയതാണെന്ന് പറയുന്നു. പത്തനംതിട്ടയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സിന്റെ സ്‌കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത് . മാതാവ് പൊന്നമ്മ, സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.