22-sob-ek-sudhakaran
ഇ. കെ. സുധാകരൻ

പന്തളം: സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി അംഗവും മുൻ ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്ററുമായ മുടിയൂർക്കോണം ഇടയാടി തെക്കേത്തിൽ (മിഥുനം) ഇ. കെ. സുധാകരൻ (61-റിട്ട. ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം നടത്തി. മുടിയൂർക്കോണം ജനകീയ വായനശാല സെക്രട്ടറി ,ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ മുടിയൂർക്കോണം സോണൽ കമ്മിറ്റി സെക്രട്ടറി, ബാലസംഘം പന്തളം ഏരിയ അക്കാദമിക് കമ്മിറ്റി കൺവീനർ, സി.പി. എം ചക്കാലവട്ടം ബ്രാഞ്ച് സെക്രട്ടറി, പന്തളം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.ഭാര്യ: മിനി. മക്കൾ: മിഥുൻ എസ്., മേഘ എസ്. മരുമകൾ : അഞ്ജു.

സഹോദരങ്ങൾ പരേതനായ ഇ. കെ. സുകുമാരൻ, ഇ. കെ. സുരേന്ദ്രൻ, രാധാമണി കെ., രാമൻകുട്ടി കെ.