ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 23ന് രാവിലെ 9മുതൽ ഉച്ചക്ക് 2വരെ തിരുവൻവണ്ടൂർ ഗവ. എച്ച്. എസ്.എസിൽ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.സജൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് എസ്. ബാലചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.