തിരുവല്ല: ജി.എസ്.ടി.യുടെ പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളിൽനിന്നും നികുതി പിരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢതന്ത്രമാണ് പുതിയ നികുതി പരിഷ്കാരമെന്നും എൻ.സി.പി സംസ്ഥാന സെക്രട്ടറി പി.ജി. രവീന്ദ്രൻ പറഞ്ഞു. എൻ.സി.പി തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന സെക്രട്ടറി എസ്.പി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ, ജോസ് കുറഞ്ഞുർ, അഡ്വ.എം.ബി.നൈനാൻ. എം.എൻ.ശിവൻകുട്ടി. ബിനു തെള്ളിയൂർ, ബിജോ വട്ടശേരിൽ, ജിക്കു വട്ടശേരിൽ, ബിനു എബ്രഹാം തോമസ്. ബോണി ടി.വർഗീസ് എന്നിവർ പ്രസംഗിച്ചു.