22-ap-jayan
ജില്ലാ അഡ്‌ഹോക് കമ്മിറ്റി രൂപീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് കൗൺസിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പാക്കിയ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും കെ.എസ്.എസ്.പി.സി ജില്ലാ അഡ്‌ഹോക് കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. ജില്ലാ അഡ്‌ഹോക് കമ്മിറ്റി രൂപീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്തു എ.കെ.എസ്.ടി.യു മുൻ ജില്ലാ സെക്രട്ടറി രാജു കൊടകരപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എം.അയൂബ് സ്വാഗതം പറഞ്ഞു. കെ.എസ്.എസ്.പി.സി സംസ്ഥാന ജനറൽ സെക്രട്ടറി സകേശൻ ചൂലിക്കാട് മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ ,പി തുളസീധരൻ നായർ എൻ.കൃഷ്ണകുമാർ ,പി .എസ് ജീമോൻ ഡോ.എം.രാജൻ, ഡോ.സായികുമാർ എം.എം ഏബ്രഹാം അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.തുളസീധരൻ നായർ (പ്രസിഡന്റ് ), എം.എം.ഏബ്രഹാം (വൈസ് പ്രസിഡന്റ് ) എം.അയൂബ് (സെക്രട്ടറി) ഡോ.രാജൻ (ജോയിന്റ് സെക്രട്ടറി) രാജൻ എം.ജെ (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.