d
പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്നലെ രാത്രിയിൽ യുവമോർച്ച നടത്തിയ ഉപരോധ സമരം

പത്തനംതിട്ട: ഒരു വർഷം മുമ്പുണ്ടായ സംഘട്ടനകേസിൽ

കസ്റ്റഡിയിലെടുത്ത നേതാവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവമോർച്ച നേതൃത്വത്തിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. യുവമോർച്ച മുനിസിപ്പൽ പ്രസിഡന്റ് കുമ്പഴ സ്വദേശി സുധീഷിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചാണ് രാത്രി 9 മണിയോടെ പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും കള്ള കേസാണെന്നും പ്രവർത്തകർ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് നിതിൻ ശിവ, സെക്രട്ടറി വിപിൻ, ബി.ജെ.പി മുൻസിപ്പൽ പ്രസിഡന്റ് പി.എസ് പ്രകാശ്, ശ്യാം ശിവപുരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. 9.30 ഓടെ ഉപരോധസമരം അവസാനിച്ചു.