1

കടമ്പനാട് : കർഷകർ കൃഷിഭവനുകളിലേക്കല്ല, കൃഷി ഉദ്യോഗസ്ഥർ കർഷകരുടെ അടുത്തേക്ക് ചെല്ലുക എന്നതാണ് കൃഷിവകുപ്പിന്റെ പ്രഖ്യാപിത നയമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കടമ്പനാട് പഞ്ചായത്തിൽ പുതുതായി നിർമ്മിച്ച കൃഷിഭവന്റെയും വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷക ദിനാചരണം ഓഡിറ്റോറിയത്തിൽ പ്രസംഗം സംഘടിപ്പിച്ചായിരിക്കില്ലെന്നും കേരളത്തിലെ കൃഷിക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് കൃഷിയിടത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഇനം തൈകകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് , ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല എം.ഡി, കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങാളായ ഷിബു.എസ്, വിമലാമധു , സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ , സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ്.മനോജ് , അരുൺ കെ.എസ്.മണ്ണടി, എ.ആർ.അജീഷ് കുമാർ, റെജിമാമൻ തുടങ്ങിയവർ പ്രസംഗിച്ചു.