റാന്നി: അങ്ങാടി ഐവേലിൽ എ.ജി. മാധവൻ നായർ (92) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. അങ്ങാടി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: തിരുവല്ല മണിപ്പുഴ പുത്തൻപുരയിൽ പദ്മാവതിയമ്മ. മക്കൾ: ശ്രീകുമാരി, ഗോവിന്ദൻ നായർ (കെൽട്രോൺ, കോഴിക്കോട് ), രാധാകൃഷ്ണൻ നായർ (ഇൻഡോ തിബറ്റൻ ബോർഡർ പൊലീസ്), ജയശ്രീ. മരുമക്കൾ:പുതുശേരിമല മണപ്പാട്ടുകാലായിൽ കനകമ്മ, പ്രമീള കുമാരി (അദ്ധ്യാപിക, പി.പി.ടി.എച്ച്.എം ഹൈസ്‌കൂൾ, തിരൂർ, മലപ്പുറം) , മാരാമൺ കാഞ്ഞിരക്കോട്ട് രഘുനാഥക്കുറുപ്പ്, ഇടക്കുളം ശ്രീഭവനിൽ പരേതനായ സദാശിവൻ നായർ.