പ്രമാടം: തെങ്ങുംകാവ് ഗവ.എൽ പി സ്‌കൂളിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. പ്രാമാടം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ രാജി.സി.ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. റിട്ട.ബി.പി.ഒ വർഗീസ് മാത്യു വിഷയാവതരണം നടത്തി.പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ്ജ്, കെ.ജി ജോർജ്കുട്ടി, കെ.ബി ഉല്ലാസ്, കവിതാ പീതാംബരൻ എന്നിവർ പ്രസംഗിച്ചു.കഴിഞ്ഞ വർഷത്തെ എൽ.എസ്.എസ് ജേതാക്കളെ ചടങ്ങിൽ ആദരിച്ചു.
.