കടമ്പനാട് :ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ @2047 പ്രോഗ്രാമിൽ മണ്ണടിയും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നടത്തുന്ന ആസാദിക അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര പ്രവർത്തന കേന്ദ്രത്തിന്റെ പരിപാടിയാണ് ഉജ്ജ്യൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ @ 204. ഒരു ജില്ലയിൽ രണ്ട് ഉജ്ജ്വൽ കേന്ദ്രങ്ങളിൽ പ്രോഗ്രാം നടത്തുക. ഒരുകേന്ദ്രം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഒരു സ്ഥലം ആയിരിക്കണമെന്ന നിബന്ധനയാണ് മണ്ണടി ഉൾപ്പെടാൻ കാരണം. ഒരുകേന്ദ്രം പത്തനംതിട്ടയാണ്. 27ന് ജില്ലാഭരണകൂടവും വൈദ്യുതി വകുപ്പും ചേർന്ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. വൈദ്യുതി വിതരണം ഇതുവരെ എങ്ങനെ? എങ്ങനെ വൈദ്യുതി സേവനം ചെയ്യണം ,2047 ആകുമ്പോൾ വൈദ്യുതി വിതരണം, ഉദ്പ്പാദനം എങ്ങനെ ആകും, മറ്റ് അനുബന്ധ കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ പ്രദർശനം കെ.എസ്.ഇ.ബി. നടത്തും. സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘ രൂപീകരണം അടൂർ ആർ.ഡി.ഒ ഓഫീസിൽ നടന്നു. ഭാരവാഹികളായി കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കെ.എസ്.ഐ.ബി.ഐ.എക്‌സി എൻജിനിയറെയും തിരഞ്ഞെടുത്തു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി.രാധാകൃഷ്ണൻ,അടൂർ ആർ.ഡി.ഒ.എ തുളസീധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. പത്തനംതിട്ടയിൽ 30ന് പരിപാടി നടത്തും.