തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി ന്യുറോ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക മസ്തിഷ്കദിനം ആചരിച്ചു. ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ. റെജി തോമസ് സന്ദേശം നൽകി. കാലാവസ്ഥാ വ്യതിയാനവും മഹാമാരിയും മൂലം മനുഷ്യന്റെ ജീവിതരീതിയിലും മസ്തിഷ്ക ആരോഗ്യത്തിലും, മാനസികാരോഗ്യത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികബന്ധം വളർത്തിയെടുക്കാൻ ആരോഗ്യപ്രവർത്തകർ ചേർന്ന് മനുഷ്യച്ചങ്ങലയും നിർമ്മിച്ചു.