പ്രമാടം: എസ്.എൻ.ഡി.പി യോഗം പ്രമാടം മേഖലാ യോഗം നാളെ രാവിലെ 10ന് വാഴമുട്ടം എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടക്കുമെന്ന് പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ അറിയിച്ചു. വള്ളിക്കോട്, വി കോട്ടയം, പ്രമാടം, വാഴമുട്ടം, വലഞ്ചുഴി, ഞക്കുനിലം ശാഖാ ഭരണസമിതിയംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും. പത്തനംതിട്ട യൂണിയ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം. ഡോ.എം.എം ബഷീർ മുഖ്യപ്രഭാഷണം നടത്തും.