തിരുവല്ല: രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് അഭിവാദ്യങ്ങൾ അർപ്പിച്ച് ബി.ജെ.പി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി. ദേശീയ സമിതിയംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അനീഷ്.കെ.വർക്കി അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.സെൽ സംസ്ഥാനകൺവീനർ ജയശങ്കർ.എസ്, ഒ.ബി.സി മോർച്ച സംസ്ഥാന ജന.സെക്രട്ടറി അഡ്വ.എ.വി.അരുൺ പ്രകാശ്, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, ജയൻ ജനാർദ്ദനൻ, കെ.ബി.മുരുകേഷ്, പി.എസ്.മനോഹരൻ, സുജാത.ആർ, അഡ്വ.കുര്യൻ ജോസഫ്, ഗീതാലക്ഷ്മി,പ്രവീൺകുമാർ, പി.കെ.ഗോപിദാസ്, ശാലിനികുമാരി, ജയൻ,സുധീർകുമാർ, മിനി പ്രസാദ്, സുധീഷ്.ടി,സന്തോഷ്, നിത ജോർജ്ജ്, ശ്രീനിവാസ് പുറയാറ്റ്, ടി.എസ്.വിജയകുമാർ,പൂജാ ജയൻ, സത്യപ്രകാശ്, ജനാർദ്ദനൻപിള്ള, അനിൽകുമാർ, രമാ രാജീവ്, അശ്വതി പ്രസന്നൻ, പ്രീതാ വിജയകുമാർ,നിർമ്മല നായർ എന്നിവർ പങ്കെടുത്തു.